ജീവിതം മടുത്താല്‍ എന്താ ചെയ്യുക ? അതോര്‍ത്തു തല പുകച്ചാല്‍ ഒരുത്തരോം കിട്ടില്ലാന് മനസിലായത് കൊണ്ടും ആത്മഹത്യ ചെയ്യാന്‍ പേടിയായത് കൊണ്ടും, അത്രേം നേരോം വേണ്ടാന്ന് പറഞ്ഞു മസ്സില് പിടിച്ചിരുന്ന ചോറും കറിയും അമ്മയോട് വാങ്ങി കഴിച്ചപ്പോലാണ് വിശന്നു കഴിഞ്ഞാല്‍ മോരിനും ഉരുളകിഴങ്ങ് മെഴുക്കുപുരട്ടികും നല്ല രുചിയാണെന്നു മനസിലായത് ! നേരത്തെ പുതപ്പിനടിയില്‍ കേറി സ്വപ്നം കാണാന്‍ തുടങ്ങിയെകാന്നു വിചാരിച്ചപോള്‍ കിരണ്‍ ടീവിയില്‍, മമ്മൂക്കയുടെ ന്യൂ ഡല്‍ഹി !!! ഹോ ഈ കിരണ്‍ ടീവി കണ്ടു പിടിചോനെ സമ്മതിക്കണം അല്ലെ .... അതോ ന്യൂ ഡല്‍ഹി സിനിമ എടുതയാലെയാണോ സമ്മതികണ്ടേ ? ഏതായാലും മമ്മൂട്ട്യെ സമ്മതിച്ചു !! കണ്ടിരുന്ന എന്നേം !!
നേരം പോക്കിന് എഴുതിയന്നെ ഉള്ളൂ കേട്ടോ .. ന്യൂ ഡല്‍ഹി ഞാന്‍ കണ്ടിട്ടുള്ള മമ്മൂക്ക ചിത്രങ്ങളില്‍ നല്ല ഒന്നാണ്.